ഉന്നത നിലവാരമുള്ള ഹെൽമെറ്റുകളുടെ പ്രധാന്യം

10 Jan 2025

 ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് വരുത്തി തീർക്കാനായി വിലകുറഞ്ഞ ഹെൽമറ്റുകൾ ധരിക്കുന്നവർ ധാരാളമാണ്. പ്രാധാന്യം മനസ്സിലാക്കിയല്ല പലരും ഹെൽമെറ്റ് ധരിക്കുന്നത്. പകരം പിഴ അടക്കേണ്ടി വരുമല്ലോ എന്ന ഭയത്താലാണ്. ഇരുചക്ര വാഹനം ഓടിക്കുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കിയപ്പോൾ മാത്രമാണ് കൂടുതൽ പേരും ഹെൽമെറ്റ് ഉപയോഗിക്കുന്നത് തന്നെ. കുറച്ചു ദൂരമാണെങ്കിൽ പോലും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക. വിലപ്പെട്ട ജീവനുകൾ നിരത്തുകളിൽ പൊലിയാതിരിക്കട്ടെ...

ശരിയായ ഹെൽമെറ്റുകൾ എങ്ങനെ തിരഞ്ഞെടുക്കാം....

സർട്ടിഫിക്കറ്റ് : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് അംഗീകരിച്ചിട്ടുള്ള ഹെൽമെറ്റുകൾക്ക് ഐഎസ്ഐ മുദ്രണമുണ്ടാകും. ഇത്തരം ഹെൽമെറ്റുകൾ മാത്രമാണ് ഇന്ത്യൻ ഗതാഗത നിയമങ്ങൾ അനുശാസിക്കുന്ന സുരക്ഷ ഉറപ്പു നൽകുന്നുള്ളൂ. ഹെൽമെറ്റിന്റെ പിൻ ഭാഗത്തായാണ് ഐഎസ്ഐ സ്റ്റിക്കർ പതിപ്പിക്കാറുള്ളത്. വ്യാജ ഐഎസ്ഐ സ്റ്റിക്കറുകൾ പതിപ്പിച്ച വില കുറഞ്ഞ ഹെൽമെറ്റുകൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ ശരിയായ ഐഎസ്ഐ മാർക്ക് ആണോ ഹെൽമെറ്റിൽ ഉള്ളതെന്ന് വാങ്ങുന്നതിനു മുൻപ് ഉറപ്പു വരുത്തുക.

ആകൃതി: ഓരോരുത്തരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവല്‍, ഇന്റര്‍മീഡിയറ്റ് ഓവല്‍, നീണ്ട ഓവല്‍ എന്നീ മൂന്ന് ആകൃതികളില്‍ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കിയതിനു ശേഷം ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കാം.

വലുപ്പം: ഓരോരുത്തരുടെയും തലയുടെ വലുപ്പവും വ്യത്യസ്തമായതിനാൽ ഹെല്‍മെറ്റിനൊപ്പമുള്ള ടാഗ് പരിശോധിച്ച് ഫിറ്റ് ആണോ എന്നത് ഉറപ്പാക്കി വേണം വാങ്ങാന്‍. വായുസഞ്ചാരം: വിയർപ്പ് വലിച്ചെടുക്കാൻ കഴിയുന്നതും ചൂട് വർധിക്കാത്തതുമായ മികച്ച വായു പ്രവാഹവുമുള്ള ഹെല്‍മെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. കവറേജ്: തല മുഴുവൻ മൂടുന്ന ഫുൾ ഫേസ് ഹെൽമെറ്റുകളാണ് ഏറ്റവും അധികം സുരക്ഷ നൽകുന്നത്.


വൈസർ: ഹെൽമെറ്റ് വൈസർ Transparent ആയതും UV സംരക്ഷണം നൽകുന്നവയാണ് അഭികാമ്യം.

ഭാരം: 1200 മുതൽ 1350 ഗ്രാം ഭാരം വരുന്ന ഹെൽമെറ്റുകളാണ് ഏറ്റവും ഉത്തമം. ഭാരം കൂടുതലുള്ള ഹെൽമെറ്റുകൾ കൂടുതൽ സുരക്ഷ നൽകുമെന്ന് തെറ്റിദ്ധാരണയുണ്ട്. അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല കഴുത്തിലെ മസിലുകൾക്ക് ആവശ്യമില്ലാതെ സമ്മർദ്ദം നൽകുന്നവയാണ് ഇത്തരം ഹെൽമെറ്റുകൾ. ഓരോ ഹെൽമെറ്റിന്റെയും ഭാരത്തെപ്പറ്റി ഹെൽമെറ്റിനകത്തുള്ള സ്ലിപ്പിൽ പ്രതിപാദിച്ചിട്ടുണ്ടാകും

ചിൻ സ്ട്രാപ്സ്: . ചിൻ സ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് സുരക്ഷിതമായി താടിയിൽ ഉറപ്പിക്കാനാവണം. അല്ലാത്ത പക്ഷം അപകട സമയത്ത് ഹെൽമറ്റ് തലയിൽ നിന്നു ഊരി തെറിച്ചു പോവുകയും അതു വഴി അപകടത്തിന്റെ ആഘാതം വർദ്ധിക്കുകയും ചെയ്യുന്നു.

ഒതുക്കം: ഹെൽമെറ്റ് ധരിച്ച ശേഷം തല മുന്നോട്ടും താഴോട്ടും വേഗത്തിൽ ചലിപ്പിക്കുക. ഹെൽമെറ്റിന്റെ സ്ഥാനം തെറ്റുന്നുണ്ടെങ്കിൽ ഫിറ്റിങ് ശരിയായില്ല എന്ന് ചുരുക്കം. വലിപ്പം ഒരല്പം കുറവുള്ള ഹെൽമെറ്റ് തിരഞ്ഞെടുക്കുക. മാത്രമല്ല ഹെൽമറ്റിനകത്തെ പാഡിങ്ങും കവിൾ ഭാഗവും ചേർന്നിരിക്കണം. സ്ട്രാപ്പ് ഇട്ടതിനു ശേഷം ഫിറ്റിങ് സുഖകരമാണോ എന്ന് ഉറപ്പാക്കിയ ശേഷം ഹെൽമെറ്റ് വാങ്ങുക.

പുതിയ വാർത്ത
02

Jun 2025

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന, വിൽപ്പനക്കായി കൈവശം വച്ച MDMA യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.

A youth was taken into custody by the Gandhinagar police with MDMA in his possession for sale, during a police inspection related to the reopening of schools.

01

Jun 2025

വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ.

A thief who broke into a house and stole money has been taken into custody by the Erattupetta police.

01

Jun 2025

ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്

ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്

31

May 2025

വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത് ചങ്ങനാശേരി പോലീസ്

Changanassery police arrested the accused who broke into a house and stole 6 pounds of gold and cash.

30

May 2025

സ്കൂൾ തുറക്കലിനു മുന്നൊരുക്കമായുള്ള പോലീസ് പരിശോധന : ചങ്ങനാശ്ശേരിയിൽ പിടികൂടിയത് 7.8 കിലോഗ്രാം കഞ്ചാവ്.

On 29.05.2025 at around 10:15 AM, Sheron Najeeb (44), son of Najeeb, Mangalavparambil House, Perunna East, Changanassery Village and currently residing in a rented house near Mariamman Temple, Kunnakkad, Fathimapuram — was caught by the Changanassery Police near the Changanassery Railway Station with 7.802 kg of ganja.

15

Apr 2025

കാപ്പ നിയമപ്രകാരം നാടുകടത്തി

Order issued to deport accused involved in multiple criminal cases including attempted murder.

15

Apr 2025

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

Youth caught with 3,000 packets of banned tobacco products in Changanassery.

15

Apr 2025

കാപാ നിയമലംഘനം പ്രതികളെ കോടതി റിമാൻഡ് ചെയ്തു

Court remands accused in KAAPA violation cases from Manimala and Erattupetta

15

Apr 2025

പോക്സോ കേസ് പ്രതിയെ ശിക്ഷിച്ചു

In a case of sexually abusing a minor girl, the accused has been sentenced to 30 years imprisonment and fined ₹40,000.

15

Apr 2025

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : കേസിലെ പ്രധാന സൂത്രധാരനെ ഡൽഹിയിൽ നിന്ന് കടുത്തുരുത്തി പോലീസ് പിടികൂടി.

Kaduthuruthi Police arrested the mastermind from Delhi in a ₹1.41 crore online trading fraud case that cheated from a priest.

15

Apr 2025

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ

Two Assam natives with 3,750 packets of banned tobacco product 'Hans' arrested by Kottayam Narcotics Cell

15

Apr 2025

കാപ്പ നിയമപ്രകാരം നാടുകടത്തി

A person accused in several cases, including attempted murder, has been deported under the KAPPA Act

globeസന്ദർശകർ

110940