മണർകാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ, ഒന്നാം പ്രതിയായ വിനീത് സഞ്ജയൻ 37, മൂന്നാം പ്രതി അമൽ 25 എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തു.
01.10.2025ന് രാത്രി 8 മണിയോടെ, ഒന്നാം പ്രതിയുടെ വീട്ടിനു മുൻവശം റോഡിൽ വെച്ച്, മണർകാട് സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുത്ത ശേഷം, പ്രതികൾ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ഇടതു കൈയുടെ മസിൽ ഭാഗത്ത് നിന്ന് കൈമുട്ടിന് താഴെ വരെ ആഴത്തിൽ മുറിവ് ഉണ്ടാക്കിയിരുന്നു. തുടർന്ന് സ്റ്റീൽ പൈപ്പ് കൊണ്ട് തലക്ക് അടിച്ച് ഇടതു ചെവിക്ക് പരിക്ക് ഉണ്ടാക്കിയുമുണ്ടായി.
ഒന്നാം പ്രതിയായ വിനീത് സഞ്ജയൻ നേരത്തെ തന്നെ കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, പാല, കോട്ടയം ഈസ്റ്റ്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, വൈക്കം, തിരുവല്ല തുടങ്ങിയ നിരവധി പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
123087