ആരണ്യകിരണം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. കെ. കാര്‍ത്തിക് നിര്‍വഹിച്ചു.
ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ഉന്നമനത്തിനും ആരോഗ്യ പരിപാലനത്തിനു വേണ്ടിയും, അവരില്‍ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ പരാതികള്‍ കേള്‍ക്കുന്നതിനും ആവിഷ്കരിച്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോരുത്തോട് CKMHSS സ്കൂളില്‍ വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് IPS നിര്‍വ്വഹിച്ചു. 12 ഊരുകളില്‍ നിന്നായി 250 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇവര്‍ക്കായി ജില്ലാ പോലീസ് മെഡിക്കല്‍ ക്യാമ്പും, സൈബര്‍ അവബോധ ക്ലാസും, നിയമ ക്ലാസുകളും സംഘടിപ്പിച്ചു. ചടങ്ങില്‍ ഊര് മൂപ്പനെ പൊന്നാട അണിയിച്ച് ജില്ലാ പോലീസ് മേധാവി ആദരിക്കുകയും ചെയ്തു. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ജോണ്‍ സി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്‍, കൂടാതെ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
ആരണ്യകിരണം പദ്ധതി