ശ്രദ്ധിക്കുക ഉയരുന്ന താപനില മനുഷ്യനെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കും മഴ എല്ലാവരെയും ഏതാണ്ട് ഒരുപോലെയാണ് ബാധിക്കുന്നതെങ്കിൽ ചൂടിന്റെയും ചൂടുതരംഗത്തിന്റെയും ആഘാതം പലരും പല രീതിയിലാണ് അനുഭവിക്കേണ്ടി വരുന്നത്.
സാധാരണ ജോലികൾ ചെയ്യുന്നവരെയാണ് ഈ പ്രതിഭാസം കാര്യമായി ബാധിക്കുന്നത്. (പോലീസുകാർ,ഫയർഫോഴ്സ്, ഡെലിവറിബോയ്സ്, ബസ്, ഓട്ടോറിക്ഷാ തൊഴിലാഴികൾ ,നിർമ്മാണത്തൊഴിലാളികൾ, തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ മുതലായവർ.)
ചൂടും ചൂടുതരംഗവും രണ്ടാണ് 38 ഡിഗ്രി ചൂടുള്ള സമയത്ത് നമ്മുടെ നാട്ടിലെ 60ശതമാനം ഹ്യുമിഡിറ്റിയും കൂടെ ചേരുമ്പോൾ ചൂട് 50 ഡിഗ്രിയായി അനുഭവപ്പെടുമെന്നാണ് വിദഗ്ധർ പറയുന്നത്.
സൂര്യാഘാതം പ്രകടമായ ഒരു പ്രശ്നമാണെങ്കിൽ താപാഘാതം സങ്കീർണമായ പല പ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. വെയിലത്തു വാഹനം ഓടിക്കുന്ന ഒരാൾക്ക് ചൂടുതരംഗം വഴി മാനസിക സമ്മർദ്ദം ഉണ്ടായി അത് അപകടങ്ങളിലേക്കു നയിച്ചേക്കാം..
എന്താണൊരു പോംവഴി?
1, പീക്ക് അവറുകളിൽ ( 11.30 to 02.30 ) സൂര്യപ്രകാശം നേരിട്ട് ശരീരത്തു പതിക്കുന്നത് ഒഴിവാക്കുക
2, ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ വെയിൽ കൊള്ളുന്നതിൽ നിന്നും ഇടവേളകൾ എടുക്കുക( തണലിലേക്ക് മാറി നിൽക്കുക)
3, നിർജലീകരണം സംഭവിക്കാതിരിക്കാൻ ദാഹം വരാൻ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക
4, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, മദ്യം ,ലഹരി പദാർത്ഥങ്ങൾ, മുതലായവ ഒഴിവാക്കുക
സൂര്യപ്രകാശത്തിൽ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം പ്രകടമാകുന്നതിനാൽ മാർച്ച് ,ഏപ്രിൽ,മെയ് മാസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം
110937